Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayali Woman

America

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ചു; ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പ​ണം

ടൊ​റ​ന്‍റോ: തൊ​ടു​പു​ഴ സ്വ​ദേ​ശി ന​മി​ത സെ​ബാ​സ്റ്റ്യ​ൻ (35) കാ​ന​ഡ​യി​ലെ ടെ​റ​സി​ൽ മ​രി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്തെ​ത്തി.

തോ​ളെ​ല്ലി​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി ആ​ശു​പ​ത്രി വി​ട്ട ന​മി​ത ഉ​റ​ക്ക​ത്തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. നേ​ര​ത്തെ അ​പ​സ്മാ​ര​ത്തി​ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​യി​ട്ടു​ള്ള ന​മി​ത​യ്ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ഭ​ർ​ത്താ​വ് ജി​തി​ൻ ജേ​ക്ക​ബ് പ​റ​യു​ന്ന​ത്.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വെ​റും ആ​റ് മ​ണി​ക്കൂ​റി​ന് ശേ​ഷം ഡി​സ്‌​ചാ​ർ​ജ് ചെ​യ്‌​തെ​ന്നും വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ന​മി​ത​യെ​ന്നും ഭ​ർ​ത്താ​വ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കും.

2014 മു​ത​ൽ കാ​ന​ഡ​യി​ൽ ക​സ്റ്റ​മ​ർ സ​ർ​വീ​സ് മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ന​മി​ത. മ​ക​ൾ: ന​താ​നി​യ (അ​ഞ്ച് വ​യ​സ്). സം​സ്കാ​രം കാ​ന​ഡ​യി​ൽ ത​ന്നെ ന​ട​ത്താ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

Kerala

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ച നി​ല​യി​ല്‍

ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​യും പ​ന​മൂ​ട് ചാ​ന​ക്ക​ഴി​കം ആ​ന്‍റ​ണി വി​ല്ല​യി​ല്‍ ബെ​നാ​ന്‍​സി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ളു​മാ​യ അ​നീ​റ്റ ബെ​നാ​ന്‍​സ് (25) ആ​ണ്‌ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് ടൊ​റ​ന്‍റോ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ ശു​ചി​മു​റി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കും. ഇ​തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷം കാ​ന​ഡ​യി​ലെ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​നീ​റ്റ.

Latest News

Corehub Up